ബദായൂൻ: ഉത്തർ പ്രദേശിൽ സംഭലിലെ ശാഹി ജമാ മസ്ജിദ് സർവേ വൻവിവാദവും വെടിവെപ്പും സൃഷ്ടിച്ചതിനുപിറകെ പുതിയ മസ്ജിദ് ലക്ഷ്യമിട്ട് സംഘ് പരിവാർ. രാജ്യത്തെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെയും വലുപ്പത്തിൽ ഏഴാമത്തെയും മസ്ജിദായ ബദായൂനിലെ ശംസി ഷാഹി മസ്ജിദ് ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
23,500 പേർക്ക് നമസ്കരിക്കാൻ സൗകര്യമുള്ള മസ്ജിദിനെതിരെ അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് രംഗത്തുവന്നത്. ഇത് പൗരാണിക നീലകണ്ഠ മഹാദേവ ക്ഷേത്രമായിരുന്നുവെന്നും ആരാധനക്ക് തുറന്നുനൽകണമെന്നുമാണ് വാദം. ബദായൂനിലെ സോത മൊഹല്ലയിലുള്ള മസ്ജിദ് നഗരത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിർമിതി കൂടിയാണ്. മസ്ജിദിൽ ഹിന്ദു ആരാധന അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കേസ് തള്ളണമെന്നും ശംസി ഷാഹി മസ്ജിദ് നടത്തിപ്പ് കമ്മിറ്റിക്കു വേണ്ടി ഹാജരായ അൻവർ ആലം, അസ്റാർ അഹ്മദ് എന്നീ അഭിഭാഷകർ പറഞ്ഞു. ഡിസംബർ മൂന്നിന് വീണ്ടും വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.