Posted On
date_range Updated On
date_range ഇൻഡ്യ മുന്നണിയുടെ രാംലീല മൈതാനിയിലെ മഹാറാലിക്ക് അനുമതി
ന്യൂഡൽഹി: ഇ.ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ചുള്ള ഇൻഡ്യ മുന്നണിയുടെ രാംലീല മൈതാനിയിലെ മഹാറാലിക്ക് അനുമതി. ഡൽഹി പൊലീസ് ആണ് അനുമതി നൽകിയത്.
ഞായറാഴ്ച രാവിലെ 10 മണിക്ക് രാംലീല മൈതാനത്ത് മഹാറാലി നടക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ, ആദിത്യ താക്കറെ, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർ.െജ.ഡി നേതാവ് തേജസ്വി യാദവ് എന്നിവർ പങ്കെടുക്കും.
കൂടാതെ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ല, ഡെറിക് ഒബ്രിയാൻ, കൽപന സോറൻ, തിരുച്ചി ശിവ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.