representational image

കോവിഡ് വാക്സിൻ പരീക്ഷണത്തിന് കുരങ്ങുകളെ ഉപയോഗിക്കാൻ അനുമതി

മുംബൈ: പൂനെ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ കോവിഡ് 19 വാക്സിൻ പരീക്ഷണത്തിന് കുരങ്ങുകളെ ഉപയോ​ഗിക്കാൻ അനുമതി നൽകി. മഹാരാഷ്ട്ര വനംവകുപ്പാണ് അനുമതി നൽകിയതെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.

പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ കുരങ്ങുകളെ പിടികൂടണം. ഇവയെ വിദഗ്ധമായും സുരക്ഷിതമായും പരിക്കേൽക്കാതെ കൈകാര്യം ചെയ്യണം. കുരങ്ങുകളെ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത് എന്ന വ്യവസ്ഥയിലാണ് അനുമതി നൽകിയത്. വാക്സിൻ പരീക്ഷണത്തിനായി നാലിനും അഞ്ചിനും ഇടയിൽ പ്രായമുള്ള  മുപ്പത് കുരങ്ങുകളെ ഉടനെ പിടികൂടും. 
 
നേരത്തെ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടും ബ്രിട്ടണിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയും വാക്സിൻ പരീക്ഷണങ്ങൾക്കായി കുരങ്ങുകളെ ഉപയോഗിച്ചിരുന്നു.

Tags:    
News Summary - Permission granted for covid vaccine test in monkeys- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.