ഝാർഖണ്ഡിനെ​ ബി.ജെ.പി മുക്തമാക്കാനാണ്​ ജനം ആഗ്രഹിക്കുന്നത്​ - പ്രണവ്​ ഝാ

ന്യൂഡൽഹി: ഝാർഖണ്ഡിനെ ബി.ജെ.പി ഭരണത്തിൽ നിന്ന്​ മുക്തമാക്കാനാണ്​ ജനം ആഗ്രഹിക്കുന്നതെന്ന്​ കോൺഗ്രസ്​ വക്താവ്​ പ്രണവ്​ ഝാ. കോൺഗ്രസ്​- ജെ.എം.എം.-ആർ.ജെ.ഡി മഹാസഖ്യത്തിന്​​ അനുകൂലമായ ആദ്യ ഘട്ട ഫല സൂചനകൾ പുറത്തു വന്ന പശ്ചാത്തലത്തിലാണ്​ പ്രണവ്​ ഝായുടെ പ്രസ്​താവന.

ഝാർഖണ്ഡിൽ ആദിവാസികളുടെ​ ഭൂമി തട്ടിയെടുക്കുന്നത്​ ഉൾപ്പെടെ നിരവധി പ്രശ്​നങ്ങളുണ്ട്​. ഇൗ സർക്കാറിനെ താഴെയിറക്കി പുതിയ സർക്കാറിനെ കണ്ടെത്താനാണ്​ ജനം ആഗ്രഹിക്കുന്നത്​. അത്​ തെരഞ്ഞെടുപ്പ്​ ഫലത്തിൽ കാണാം.

ബി.ജെ.പിയെ അധികാരത്തിൽ നിന്ന്​ മാറ്റി നിർത്താൻ സഖ്യം രൂപീകരിക്കാൻ കോൺഗ്രസ്​ തയാറാണ്​. കോൺഗ്രസ്​ നേതൃത്വം മറ്റ്​ പാർട്ടികളുമായി ബന്ധപ്പെടുന്നുണ്ട്​. ആവശ്യമെങ്കിൽ തങ്ങൾ എല്ലാവരും കൂടി ചേർന്ന്​ ശക്തവും സ​ുസ്ഥിരവുമായ സർക്കാറിന്​ രൂപം നൽകുമെന്നും പ്രവീൺ ഝാ കൂട്ടിച്ചേർത്തു.

Tags:    
News Summary - people want to get rid of bjp in jharkhand congress pranav jha -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.