ജയ്പൂര്‍ : മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച ഭക്തര്‍ അവശരായി. രാജസ്ഥാനിലെ ദുംഗാർപൂർ ജില്ലയിലെ ആസ്പുർ ഗ്രാമത്തിലാണ് സംഭവം. 70 ഓളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഈ സംഖ്യ ഇനിയും ഉയരാമെന്ന് ആസ്പൂരിലെ ചീഫ് മെഡിക്കൽ ഒാഫീസർ അറിയിച്ചു.
ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് കരുതുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
അവശരായവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രസാദത്തിന്‍റെ സാമ്പിളും േരാഗികളിൽ നിന്ന് ശേഖരിച്ച സ്രവങ്ങളും വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.