‘ജനങ്ങൾ വോട്ടുചെയ്​തത്​ ജയലളിതയുടെ വീട്ടുകാരിയെ മുഖ്യമന്ത്രിയാക്കാനല്ല’ -സ്​റ്റാലിൻ

ചെന്നൈ: തമിഴ്​നാട്ടിലെ ജനങ്ങൾ വോട്ട്​ ചെയ്​തത്​ ജയലളിതയുടെ വീട്ടുകാരിയെ മുഖ്യമന്ത്രിയാക്കാന​െല്ലന്ന്​ ഡി.എം.കെ വർക്കിങ്​​ പ്രസിഡൻറ്​ എം.കെ സ്​റ്റാലിൻ. അണ്ണാ ഡി.എം.കെയിലെ സംഭവ വികാസങ്ങൾ ഡി.എം.കെ സൂക്ഷ്​മമായി നിരീക്ഷിക്കുകയാണ്​. ഇൗ അവസരത്തിൽ ഡി.എം.കെ എടുക്കുന്ന ഏതൊരു തീരുമാനവും ജനാധിപത്യപരമായിരിക്കുമെന്നും സ്​റ്റാലിൻ കൂട്ടിച്ചേർത്തു. പി.ടി.​െഎക്ക്​ നൽകിയ അഭിമുഖത്തിൽ ഭരണമാറ്റത്തിനുള്ള സാധ്യത തുറന്നു കാട്ടുകയായിരുന്നു സ്​റ്റാലിൻ. പാർട്ടിയിൽ ത​​െൻറ നേതൃത്വത്തിന്​ തടസങ്ങളൊന്നുമില്ലെന്നും സ്​റ്റാലിൻ അവകാശ​െപ്പടുന്നു.

ജയലളിതയുടെ മരണത്തിനുശേഷം എ.​െഎ.എ.ഡി.എം.കെയിലെ ഭിന്നത ഭരണ നിർവഹണത്തെയും ബാധിക്കുന്നുവെന്ന്​ സ്​റ്റാലിൻ ആരോപിച്ചു. ഇന്നത്തെ നിലയിലുള്ള എ.​െഎ.എ.ഡി.എം.കെ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറാണെന്നതിന്​ വ്യക്​തമായ നിയമസാധുതയില്ല. 2016 മെയിൽ ജനങ്ങൾ വോട്ട്​ ചെയ്​തത്​ ജയലളിത നയിക്കുന്ന സർക്കാറിന്​ വേണ്ടിയാണ്​. ഒ. പനീർശെൽവമോ അല്ലെങ്കിൽ ജയലളിതയു​െട വീട്ടുകാരിയോ നയിക്കുന്ന സർക്കാറിനു വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ജയലളിതയുടെ തോഴി വി.കെ. ശശികല മുഖ്യമന്ത്രിയായേക്കുമെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ്​ സ്​റ്റാലിൻ പ്രതികരണവുമായി രംഗത്തെത്തിയത്​​.

Tags:    
News Summary - People Did Not Vote For Anyone From Jaya's Household to be CM: MK Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.