വർഗീയ സംഘർഷം; ബിഹാറിൽ സമാധാന സമ്മേളനം സംഘടിപ്പിച്ചു

ഗയ: വർഗീയ സംഘർഷം വ്യാപകമായ ബിഹാറിൽ സർവ്​ധർമ്​ സംവാദ്​ എന്ന പേരിൽ സമാധാന സംഒഗമംഒ സംഘടിപ്പിച്ചു. വിവിധ സമുദായങ്ങളിൽ നിന്നുള്ള ജനങ്ങൾ സമ്മേളനത്തിൽ പ​െങ്കടുത്തു. സംസ്​ഥാനത്ത്​ സമാധാനവും ​െഎക്യവും സ്​ഥാപിക്കണമെന്ന സന്നേദശമുയർത്തികെകാണ്ടാണ്​ സ​േമ്മളനം വിളിച്ചു ​േചർത്തത്​. 

ഗയയിലെ ഗാന്ധി മൈതാനത്ത്​ നടന്ന സമ്മേളനത്തി്ൽ വിവിധ സാമുദായിക നേതാക്കൾ പരസ്​പരം സാഹോദര്യബന്ധം പുലർത്തണമെന്ന്​ ആഹ്വാനം ചെയ്​തു. നേരത്തെ, സമാധാനം സ്​ഥാപിക്കുന്നതിനായി സംസ്​ഥാനത്ത്​ സദ്​ഭാവന മാർച്ചും സംഘടിപ്പിച്ചിരുന്നു. 

ബിഹാറി​െല ഭഗൽപൂർ, ഒൗറംൃഗാബാദ്​, നവാഡ എന്നിവിടങ്ങിശല വർഗിയ സംഘർഷമാണ്​ സംസ്​ഥാനമാകെ വ്യാപിച്ചത്​. നിലവിൽ സംഘർഷം നിയന്ത്രണ വിധേയമായിട്ടുണ്ട്​. 

Tags:    
News Summary - Peace conference held in violence-hit Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.