Posted On
date_range Updated On
date_range കാടൻ നിയമങ്ങളുടെ കാലമായിരുന്നോ അത് –ജഡ്ജി
പത്താൻകോട്ട്: കാടൻ നിയമങ്ങൾ നിലവിലിരിക്കുന്ന കാലത്ത് നടക്കുന്ന ക്രൂരകൃത്യമാ ണ് പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കഠ്വ കേസിൽ വിധിപറഞ്ഞ ജഡ്ജി തേജീന്ദർ സിങ്. വിഖ്യാത ഉർദു കവി മിർസ ഗാലിബിെൻറ വരികൾ ഉദ്ധരിച്ചാണ് അദ്ദേഹം വിധിപ്രസ്താവം അവസാനിപ്പിച്ചത്. ‘വേട്ടക്കാർ കൂടിനരികെ വലവിരിച്ചു. ആദ്യ പറക്കലിന് ഒരുങ്ങും മുൻപേ കുഞ്ഞു കിളി വലയിൽ കുടുങ്ങി’ എന്നായിരുന്നു കുറ്റവാളികളുടെ ക്രൂരതയെ വിശേഷിപ്പിക്കാൻ അദ്ദേഹം കടമെടുത്ത ഗാലിബിെൻറ വരികൾ.
കുറ്റരഹിതമായ വിചാരണ ഡെമോക്ലസിെൻറ വാൾപോലെ പ്രതികൾക്കുമീതെ ഇത്രകാലം തൂങ്ങുന്നുണ്ടായിരുന്നുവെന്നും ജഡ്ജി പറഞ്ഞു.
കുറ്റരഹിതമായ വിചാരണ ഡെമോക്ലസിെൻറ വാൾപോലെ പ്രതികൾക്കുമീതെ ഇത്രകാലം തൂങ്ങുന്നുണ്ടായിരുന്നുവെന്നും ജഡ്ജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.