Posted On
date_range Updated On
date_range പാസ്പോർട്ട് അപേക്ഷ ഫീസ് കുറക്കും –കേന്ദ്രമന്ത്രി
ന്യൂഡൽഹി: എട്ടുവയസ്സിൽ താഴെയുള്ളവരുടെയും മുതിർന്ന പൗരന്മാരുടെയും പാസ്പോർട്ട് അപേക്ഷ ഫീസ് കുറക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സാധാരണ നിരക്കിെനക്കാൾ 10 ശതമാനം കുറക്കാനാണ് തീരുമാനം.
ഉൾനാടൻ പ്രദേശക്കാർക്കുവരെ പാസ്പോർട്ട് സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാൻ ശ്രമിച്ചുവരുകയാണ്. വേഗത്തിലും സുതാര്യമായും അപേക്ഷകൾ കൈകാര്യംചെയ്യാൻ നടപടിക്രമങ്ങൾ പരിഷ്കരിക്കും. അവസാന പേജ് അച്ചടിക്കേണ്ടതില്ലെന്ന തീരുമാനം ഇതിെൻറ ഭാഗമാണ്.
മുൻവർഷത്തേതുമായി തട്ടിച്ചുനോക്കുേമ്പാൾ കഴിഞ്ഞവർഷം പാസ്പോർട്ട് അപേക്ഷകളുടെ എണ്ണത്തിൽ 19 ശതമാനം വർധനയുണ്ടായെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.