Posted On
date_range Updated On
date_range ബീഹാറിൽ ട്രെയിൻ പാളം തെറ്റി: നാല് മരണം, നിരവധി പേർക്ക് പരിക്ക്
ബീഹാറിൽ ട്രെയിൻ പാളം തെറ്റി നാല് പേർ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ബിഹാറിലെ ബക്സറിൽ നോർത്ത് ഈസ്റ്റ് എക്സ്പ്രസിന്റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്. ഡൽഹി ആനന്ദ് വിഹാർ ടെർമിനലിൽ നിന്ന് അസമിലെ കാമാഖ്യയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ട്രെയിൻ രഘുനാഥ്പൂർ സ്റ്റേഷന് സമീപത്തുനിന്നാണ് പാളം തെറ്റിയത്.
രാത്രി 9.35 ഓടെയാണ് സംഭവം. ആറ് കോച്ചുകളാണ് പാളം തെറ്റിയത്. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിെൻറ നിർദേശപ്രകാരം ജില്ല മജിസ്‌ട്രേറ്റും ബക്‌സാരിലെയും അറാഹിലെയും എസ്.പിമാരും സ്ഥലത്തേക്ക് തിരിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.