ന്യുഡൽഹി: ഇരുമ്പുകമ്പി കഴുത്തിൽ തുളച്ചുകയറി ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ യാത്രക്കാരൻ മരിച്ചു. ഡൽഹി- കാൺപുർ നീലാചൽ എക്സ്പ്രസ് പ്രയാഗ് രാജ് ഡിവിഷനു കീഴിലുള്ള ദൻവാറിനും സോംനയ്ക്കും ഇടയിലെത്തിയപ്പോഴാണ് സംഭവം. കോച്ചിന്റെ ഗ്ലാസ് ജനാല തകർത്ത് അകത്തെത്തിയ കമ്പി യാത്രക്കാരന്റെ കഴുത്തിൽ തറക്കുകയായിരുന്നു.
8.45 ഓടെയായിരുന്നു അപകടമെന്ന് റെയിൽവേ അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് ട്രാക്കിൽ നിർമാണജോലികൾ നടക്കുന്നുണ്ടായിരുന്നു. ഹൃഷികേശ് ദുബൈ എന്നയാളാണ് മരിച്ചത്. സംഭവം സംബന്ധിച്ച് അന്വേഷണം തുടങ്ങിയെന്ന് റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.