രാജിയിൽ ഉറച്ച്​ രാഹുൽ; കോൺഗ്രസ്​ തള്ളി

ന്യൂഡൽഹി: കനത്ത തെരഞ്ഞെടുപ്പു തോൽവി ചർച്ചചെയ്യാൻ എ.​െഎ.സി.സി ആസ്​ഥാനത്ത്​ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ ഉ റച്ച രാജി സന്നദ്ധതയുമായി ​കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്നാൽ, രാജി സന്നദ്ധത ഏകകണ്​ഠമായി തള്ളിയ യോഗം, പാ ർട്ടിയെ തുടർന്നും മുന്നോട്ടു നയിക്കാനും സംഘടനാ സംവിധാനം എത്രയും വേഗം അടിമുടി പുനഃസംഘടിപ്പിക്കാനും രാഹുലിന ോട്​ അഭ്യർഥിച്ചു.

പദവിയൊഴിയാനുള്ള തീരുമാനം മാറ്റാൻ വിസമ്മതിച്ചു നിൽക്കുകയാണ്​ രാഹുൽ. പ്രവർത്തക സമിത ി യോഗം തീർന്നയുടൻ പാർട്ടി ആസ്​ഥാനത്തുനിന്ന്​ അദ്ദേഹം സ്​ഥലംവിട്ടു. യോഗതീരുമാനങ്ങൾ വിശദീകരിച്ച വാർത്തസമ്മേളനത്തിന് അദ്ദേഹം​ എത്തിയില്ല. കാത്തുനിന്ന വാർത്തലേഖകരെ കാണാൻ കൂട്ടാക്കിയുമില്ല. രാഹുലി​നെ മനംമാറ്റത്തിന്​ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രേരിപ്പിക്കുകയാണ്​. പദവിയിൽ തുടരുമെന്ന പ്രത്യാശയിൽ മറ്റു നേതാക്കൾ.

രാഹുൽ രാജിയിൽ ഉറച്ചുനിൽക്കുമെന്ന സൂചനകൾക്കിടയിൽ 45 മിനിട്ട്​ വൈകിയാണ്​ 52 അംഗ പ്രവർത്തക സമിതി തുടങ്ങിയത്​. രാജി സന്നദ്ധത യോഗത്തിൽ അറിയിച്ചതോടെ, പാടില്ലെന്ന്​ നേതാക്കൾ കൂട്ടത്തോടെ അഭ്യർഥിച്ചു. നെഹ്​റു കുടുംബത്തിൽ നിന്നൊരാൾ തന്നെ പ്രസിഡൻറ്​ സ്​ഥാനത്ത്​ വേണമെന്ന്​ നിർബന്ധമില്ലെന്ന്​ കൂടിയാണ്​ രാഹുൽ ഇതിനോടു പ്രതികരിച്ചത്​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 44 സീറ്റിലേക്ക്​ ഒതുങ്ങിയ കോൺഗ്രസിന്​ രാഹുലി​​െൻറ നേതൃത്വത്തിൽ നടത്തിയ തീവ്രശ്രമങ്ങൾക്കു ശേഷവും എട്ടു സീറ്റു മാത്രം കൂട്ടാനാണ്​ സാധിച്ചത്​. കോൺഗ്രസിനു മുമ്പിൽ ഇനി വഴിയേത്​ എന്ന ചോദ്യങ്ങൾ ഉയരുന്നതിനിടയിലാണ്​ രാഹുലി​​െൻറ രാജി സന്നദ്ധത.

രാജിസന്നദ്ധത പ്രവർത്തക സമിതി തള്ളിയതായി എ.കെ. ആൻറണി, ഗുലാംനബി ആസാദ്​ എന്നിവർ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. തെരഞ്ഞെടുപ്പിൽ മികച്ച നേതൃത്വമായിരുന്നു രാഹുലി​േൻറത്​. ടി.വിയിൽ നിറഞ്ഞു കണ്ടില്ലെങ്കിലും, പ്രചാരണത്തിൽ രാഹുൽ ഉൗർജസ്വലമായി പ്രവർത്തിച്ചു. വെല്ലുവിളിയുടെ ഇൗ ഘട്ടത്തിൽ പാർട്ടിയെ രാഹുൽ തുടർന്നും നയിക്കണം. തോൽവിയുടെ കാരണങ്ങൾ വിശദമായി പരി​േശാധിക്കും. അടിയന്തരമായി പാർട്ടിയുടെ എല്ലാ തലത്തിലും പുനഃസംഘടന നടത്താൻ പാർട്ടി അധ്യക്ഷനെ പ്രവർത്തക സമിതി ചുമതലപ്പെടുത്തിയിട്ടുണ്ട്​.

പ്രതീക്ഷക്കൊത്ത്​ ഉയർന്ന വിജയം ഉണ്ടായില്ലെങ്കിലും മാരകമായ തോൽവിയാണ്​ കോൺഗ്രസി​​േൻറതെന്ന്​ കരുതുന്നില്ലെന്ന്​ ആൻറണി പറഞ്ഞു. വിശദമായ ചർച്ചകൾ സമിതി യോഗത്തിൽ നടന്നിട്ടില്ല. അതിന്​ ഇനിയും സമയമുണ്ട്​. സംഘടനപരമായ പ്രശ്​നങ്ങളെക്കുറിച്ച്​ പഠിച്ച്​ തയാറാക്കിയ മുൻകാല റിപ്പോർട്ടുകളിലെ ശിപാർശകളിൽ ചിലത്​ യഥാസമയം നടപ്പാക്കിയിട്ടുണ്ടെന്നും ആൻറണി വിശദീകരിച്ചു.

എണ്ണത്തിൽ തോറ്റെങ്കിലും ആശയപോരാട്ടത്തിൽ കോൺഗ്രസ്​ തോറ്റിട്ടില്ലെന്ന്​ ഗുലാംനബി കൂട്ടിച്ചേർത്തു. ജനവിധി അംഗീകരിക്കുന്നു. 12​ കോടിയിൽപരം വോട്ടർമാർ കോൺഗ്രസിനൊപ്പം നിന്നുവെന്ന്​ പ്രവർത്തക സമിതി പ്രമേയത്തിൽ ​ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആശയങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പംനിന്ന സഖ്യകക്ഷികൾക്ക്​ കോൺഗ്രസ്​ നന്ദി പറഞ്ഞു.

Tags:    
News Summary - Party President Rahul Gandhi offered his resignation but it was rejected by the CWC -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.