പാർലമെൻറ്​ ശൈത്യകാല സമ്മേളനം തുടങ്ങി: പ്രതിപക്ഷ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന്​ മോദി

ന്യൂഡൽഹി: പാർലമ​​െൻറ്​ അംഗങ്ങളിൽ വിശ്വാസവും ബഹുമാനവുമർപ്പിച്ച്​ പാർലമ​​െൻറ്​ ശൈത്യകാല സമ്മേളനവുമായി മുന് നോട്ടു പോവുകയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. പാർല​​െമൻറിൽ ചർച്ചകളും നടപടിക്രമങ്ങളും സുഗമമായി നടക്കുന്നതിന്​ എല്ലാ പാർട്ടികളുടെയും സഹകരണം തേട​ുന്നുവെന്നും മോദി പറഞ്ഞു. പാർലമ​​െൻറ്​ സമ്മേളനത്തി​​​െൻറ ആദ്യദിനം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സഭകളിൽ പ്രധാന വിഷയങ്ങളിൽ ചർച്ചകൾ നടക്കേണ്ടതുണ്ട്​. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ തങ്ങൾ തയാറാണ്​. പ്രതിപക്ഷം ഉയർത്തുന്ന കാര്യങ്ങളിൽ പരിഹാരത്തിന്​ സർക്കാർ ശ്രമിക്കുമെന്നും മോദി പറഞ്ഞു.
ജനുവരി എട്ടു വ​െരയാണ് ശീതകാലസമ്മേളനം നടക്കുക. റഫാൽ യുദ്ധവിമാന ഇടപാട്​, ആർ.ബി.​െഎ ഗവർണർ ഉർജിത്​ പ​േട്ടലി​​​െൻറ രാജി തുടങ്ങിയ വിഷയങ്ങൾ ഇരുസഭകളെയും ചൂടുപിടിപ്പിക്കും.

Tags:    
News Summary - Parliament Winter session started - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.