പ്രസവാവധി 26 ആഴ്ച: ബില്ലിന് പാര്‍ലമെന്‍റ് അംഗീകാരം

ന്യൂഡല്‍ഹി: സംഘടിത മേഖലയില്‍ ജോലിചെയ്യുന്നവരുടെ പ്രസവാവധി വര്‍ധിപ്പിക്കുന്ന ഭേദഗതി ബില്ലിന് പാര്‍ലമെന്‍റിന്‍െറ അനുമതി. നിലവില്‍ 12 ആഴ്ചയുണ്ടായിരുന്നത് 26 ആഴ്ചയായി വര്‍ധിപ്പിക്കുന്ന ‘ദ മെറ്റേണിറ്റി ബെനഫിറ്റ് ഭേദഗതി ബില്‍ 2016’ന് വ്യാഴാഴ്ച ലോക്സഭ അംഗീകാരം നല്‍കി. രാജ്യസഭ മാസങ്ങള്‍ക്കുമുമ്പെ ബില്‍ പാസാക്കിയിരുന്നു. 

രാജ്യത്തെ 18 ലക്ഷം സ്ത്രീകള്‍ക്ക് ഇതിന്‍െറ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ. പത്തോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് പുതിയ നിയമം ബാധകമാവുക. ആദ്യ രണ്ടു പ്രസവങ്ങള്‍ക്ക് മാത്രമാണ് 26 ആഴ്ച അവധി ലഭിക്കുക. മൂന്നാമത്തെ പ്രസവം മുതല്‍ നിലവിലേതുപോലെ 12 ആഴ്ച മാത്രമേ അവധി ലഭിക്കു. ഭേദഗതി ബില്‍ പ്രകാരം നിയമപരമായി കുഞ്ഞിനെ ദത്തെടുക്കുന്ന സ്ത്രീകള്‍ക്കും വാടകഗര്‍ഭപാത്രത്തിലൂടെ അമ്മയാവുന്നവര്‍ക്കും 12 ആഴ്ച പ്രസവാവധി ലഭിക്കും. 50ഓ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ക്രെഷ് സംവിധാനം ഒരുക്കണം. വിശ്രമസമയമടക്കം ദിവസത്തില്‍ നാലു തവണ ക്രെഷില്‍ പോകാന്‍ കുഞ്ഞുങ്ങളുമായി ഓഫിസില്‍ വരുന്നവര്‍ക്ക് അവകാശമുണ്ടാവും. 

Tags:    
News Summary - Parliament passes Maternity Benefit Bill to provide 26-weeks paid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.