മുംബൈ: വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കാൻ മാതാപിതാക്കൾ മുറിയിൽ പൂട്ടിയിട്ട 16കാരി തീപിടിത്തത്തെ തുടർന്ന് മരിച്ചു. വകോല സ്റ്റേഷനിലെ പൊലീസ് നായികിന്‍റെ മകൾ ശ്രാവണി ചവാനാണ് മരിച്ചത്. മുംബൈ ദാദർ സബർബനിലെ പൊലീസ് സ്റ്റേഷൻ വളപ്പിലെ അഞ്ചുനില പാർപ്പിട സമുച്ചയത്തിലാണ് സംഭവം.
പാർപ്പിട സമുച്ചയത്തിലെ മൂന്നാംനിലയിലെ ഫ്ലാറ്റിലാണ് ശ്രാവണിയും കുടുംബവും താമസിച്ചിരുന്നത്. ഞായറാഴ്ച മാതാപിതാക്കൾ വിവാഹത്തിന് പോകവെ, പഠനം പൂർത്തിയാക്കാതെ പെൺകുട്ടി പുറത്തിറങ്ങാതിരിക്കാനായി മുറി പൂട്ടിയിടുകയായിരുന്നു. ഇതേതുടർന്ന് തീപിടിത്ത സമയത്ത് പെൺകുട്ടിക്ക് വീടിന് പുറത്തേക്ക് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല.
ഉച്ചക്ക് 1.45ഒാടെയാണ് ഫ്ലാറ്റിൽ തീപിടിത്തമുണ്ടായത്. ഗുരുതര പൊള്ളലേറ്റ ശ്രാവണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തീപിടിത്ത കാരണം വ്യക്തമല്ലെന്നും ഒഴിഞ്ഞ മണ്ണെണ്ണ ജാർ സ്ഥലത്ത് നിന്ന് കണ്ടെടുത്തതായും അഗ്നിശമനസേന ഒാഫീസർ അറിയിച്ചു. വീട്ടുസാമഗ്രികളും ഇലക്ട്രിക്കൽ ഉപകരണങ്ങളും തീപിടിത്തതിൽ കത്തി നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.