യു.​എ​സി​ൽ പഞ്ചാബി യു​വാ​വ്​ വെ​ടി​യേ​റ്റ്​ മ​രി​ച്ചു

ന്യൂ​യോ​ർ​ക്​: യു.​എ​സി​ലെ മി​സി​സി​പ്പി​യി​ൽ ക​വ​ർ​ച്ച​സം​ഘ​ത്തി​​െൻറ വെ​ടി​യേ​റ്റ്​ 21കാ​ര​നാ​യ പഞ്ചാബി യു​വാ​വ്​ മ​രി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്​​ച​ക്കി​ടെ ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ യു​വാ​വാ​ണ്​ ക​വ​ർ​ച്ച​ക്കി​ടെ കൊ​ല്ല​പ്പെ​ടു​ന്ന​ത്. മി​സി​സി​പ്പി​യി​ലെ ജാ​ക്​​സ​ൺ സി​റ്റി​ക്ക്​ സ​മീ​പം ജ​ല​ന്ദ​ർ സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ്​ സി​​ങ്ങാ​ണ്​ വ​യ​റ്റി​ൽ വെ​ടി​യേ​റ്റ്​ മ​രി​ച്ച​ത്. സ​ന്ദീ​പ്​ സി​ങ്ങും വേ​റെ ര​ണ്ടു​പേ​രും വീ​ടി​ന്​ പു​റ​ത്ത്​ സം​സാ​രി​ച്ചു നി​ൽ​ക്ക​വെ ത​ല​മ​റ​ച്ചെ​ത്തി​യ മോ​ഷ്​​ടാ​വ്​ പ​ണ​വും ​​മൊ​ബൈ​ൽ ഫോ​ണും മോ​ഷ്​​ടി​ച്ച്​ ഒാ​ടി. ഒാ​ടു​ന്ന​തി​നി​ടെ ഇ​വ​ർ​ക്കു​നേ​രെ വെ​ടി​വെ​ക്കു​ക​യും സ​ന്ദീ​പി​ന്​ വെ​ടി​യേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.  

മി​സി​സി​പ്പി​യി​ലെ മെ​ഡി​ക്ക​ൽ സ​െൻറ​റി​ൽ എ​ത്തി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്​​ച​യോ​ടെ മ​രി​ച്ചു. നാ​ലു​വ​ർ​ഷം മു​മ്പ്​​ വി​സി​റ്റി​ങ്​ വി​സ​യി​ൽ യു.​എ​സി​ലെ​ത്തി​യ സ​ന്ദീ​പ്​  പി​ന്നീ​ട്​ തൊ​ഴി​ൽ​വി​സ​യെ​ടു​ത്ത്​ അ​വി​ടെ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഇൗ ​വ​ർ​ഷം മി​സി​സി​പ്പി​യി​ൽ കൊ​ല്ല​പ്പെ​ടു​ന്ന 58 ാമ​ത്തെ​യാ​ളാ​ണ്​ സ​ന്ദീ​പ്​ സി​ങ്. ന​വം​ബ​ർ 16ന്​ ​കാ​ലി​ഫോ​ർ​ണി​യ​യി​ൽ ക​വ​ർ​ച്ച​ക്കാ​രു​ടെ വെ​ടി​യേ​റ്റ്​ 21 കാ​ര​നാ​യ ഇ​ന്ത്യ​ൻ യു​വാ​വ്​ മ​രി​ച്ചി​രു​ന്നു.

Tags:    
News Summary - Panjab youth robbed at gunpoint, shot in US IP Singh- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.