ബംഗളൂരു: കർണാടക തലസ്ഥാനമായ ബംഗളൂരുവിലെ റോഡിൽ പുള്ളിപ്പുലിയെ കണ്ടത് പരിഭ്രാന്തി പരത്തി. മാനിനെ വേട്ടയാടിയ പുള്ളിപ്പുലിയെ ഫോറസ്റ്റ് അധികൃതർ അന്വേഷിച്ചുനടക്കുകയായിരുന്നു. പുലി എത്താൻ സാധ്യതയുള്ള ഇടങ്ങളിൽ കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.
രണ്ടുദിവസം മുമ്പ് കെങ്കേരി ഭാഗത്ത് തുറഹള്ളി കാട്ടിൽ പുലിയെ കണ്ടിരുന്നു.
ബന്നേർഗട്ട ദേശീയോദ്യാനത്തിനു സമീപമുള്ള ഭാഗത്താണ് വെള്ളിയാഴ്ച പുലയെ കണ്ടതെന്നും അതിജാഗ്രതയിലാണെന്നും ബംഗളൂരു സിറ്റി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ എസ്.എസ്. രവി ശങ്കർ പറഞ്ഞു. നാല് പുള്ളിപ്പുലിയെ കണ്ടെന്ന രീതിയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത് ജനങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.