തീവ്രവാദിയെന്ന്​ വിമാനയാത്രക്കാരൻ; ആശങ്കക്കൊടുവിൽ മനോരോഗിയെന്ന്​ പൊലീസ്​ സ്ഥിരീകരണം

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന്​ ഗോവയിലേക്ക്​ യാത്രതിരിച്ച വിമാനത്തിൽ നാടകീയ രംഗങ്ങൾ. യാത്രക്കാരിലൊരാൾ തീവ്രവാദിയെന്നാണെന്ന്​ പറഞ്ഞതോടെയാണ്​ ആശങ്കക്ക്​ തുടക്കമായത്​. തുടർന്ന്​ ഗോവ വിമാനത്താവളത്തിൽ ഇയാളെ അറസ്​റ്റ്​ ചെയ്​തതോടെയാണ്​ നാടകീയ സംഭവങ്ങൾക്ക്​ വിരാമമായത്​.

വ്യാഴാഴ്​ച വൈകീട്ട്​ ഡൽഹിയിൽ നിന്ന്​ ഗോവയിലേക്ക്​ യാത്രതിരിച്ച വിമാനത്തിലാണ്​ സംഭവം നടന്നത്​. സിയ ഉൾ ഹഖ്​ എന്ന യാത്രക്കാരനാണ്​ തീവ്രവാദിയെന്ന്​ അവകാശപ്പെട്ട്​ രംഗത്തെത്തിയത്​. ഇതോടെ യാത്രക്കാരും വിമാനജീവനക്കാരും ആശങ്കയിലായി. എങ്കിലും വിമാനം യാത്രതുടരാൻ തന്നെ തീരുമാനിച്ചു.

പിന്നീട്​ ഗോവ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വെച്ച്​ സി.ഐ.എസ്​.എഫ്​ ഇയാളെ അറസ്​റ്റ്​ ചെയ്​ത്​ ഗോവ പൊലീസിന്​ കൈമാറി. പൊലീസ്​ അന്വേഷണത്തിൽ കുറച്ച്​ മാസങ്ങളായി ഇയാൾ മാനസികരോഗത്തിന്​ ചികിൽസ തേടിയിരുന്നതായി കണ്ടെത്തുകയായിരുന്നു. ഇയാളുടെ മാനസികനില പരിശോധിച്ച ശേഷം പനാജിയിലെ മാനസികരോഗ ആ​ശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും കോടതി നിർദേശത്തിനനുസരിച്ച്​ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ്​ വ്യക്​തമാക്കി. 

Tags:    
News Summary - Panic After Passenger Claims "Terrorist" Present Onboard Delhi-Goa Flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.