പാക്​ പ്രതികാരം: ഇന്ത്യൻ ഉദ്യോഗസ്​ഥരുടെ സുരക്ഷ ആശങ്കയിൽ

ന്യൂഡൽഹി: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്​ഥരുടെ വിവരങ്ങൾ പുറത്തുവിട്ട പാകിസ്​താൻ നടപടി ഇവരുടെ സുരക്ഷ ആശങ്കയിലാക്കിയതായി വിദേശകാര്യ മ​ന്ത്രാലയ വക്​താവ്​​.
എട്ട്​ ഉദ്യോഗസ്​തരുടെയും പേരും ഫോ​േട്ടായും പുറത്തുവിട്ട പാകിസ്​താൻ നടപടിയിൽ ഇന്ത്യ ശക്​തമായി പ്രതിഷേധിച്ചു.


പാകിസ്​താൻ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന്​ ആരോപിച്ചാണ്​ എട്ട്​ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസഥരുടെ വിവരങ്ങൾ പാകിസ്​താൻ പുറത്താക്കിയത്​. പാകിസ്​താൻ നയതന്ത്ര ഉദ്യോഗസ്​ഥനെ ഇന്ത്യയിൽ ചാരപ്രവർത്തനത്തിന്​ പിടികൂടിയിരുന്നു ഇതിന്​ പ്രതികാരമാണ്​ പാകിസ്​താ​​െൻറ നടപടിയെന്നും വിദേശ മന്ത്രാലയ വക്​താവ്​ വികാസ്​ സ്വരൂപ്​ പറഞ്ഞു.  
 
ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തെ തുടർന്ന്​ ഒരു പാകിസ്​ഥാൻ ഉദ്യോഗസ്​ഥനെയാണ്​ നമ്മൾ പറത്താക്കിയത്​. എന്നാൽ പാകിസ്​താനാണ്​ അവരുടെ  മറ്റ്​ ആറ്​ ഉദ്യോഗസ്​ഥരേയും തിരിച്ചുവിളിച്ചത്. അതിനുശേഷം അവർ നമ്മുടെ എട്ടു ഉദ്യോഗസ്​ഥരു​ടെയും വിവരങ്ങൾ പൊതുസമൂഹത്തോട്​ വിളിച്ചുപറഞ്ഞത്​ അവരുടെ സുരക്ഷയെ പൂർണമായും ബാധിച്ചിരിക്കുന്നു. ഇത്​ നയതന്ത്ര പ്രവർത്തനങ്ങളുടെ അടിസ്​ഥാന മാനദണ്ഡങ്ങൾക്കും മര്യാദക്കും എതിരാണെന്നും വികാസ്​ സ്വരൂപ്​ പറഞ്ഞു.

പാകിസ്​താൻ സർക്കാർ ഇൗ എട്ടു ഉദ്യോഗസ്​തരു​ടെയും ഇന്ത്യൻ ഹൈകമ്മീഷനിലെ മറ്റ്​ ഉദ്യോഗസ്​ഥരുടെയും സുരക്ഷക്ക്​ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന്​ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - Pak's Tit-For-Tat Move Has Compromised Security Of 8 Officials, Says India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.