ചാര​വൃത്തി: പാക്​ സൈനിക ജനറലിന്​ ജീവപര്യന്തം

ലാഹോർ: ചാരവൃത്തി നടത്തിയെന്ന കുറ്റത്തിന്​​ പാക്​ സൈനിക ജനറലിന്​ ജീവപര്യന്തം തടവ്​. ഇതേ കേസിൽ ബ്രിഗേഡിയർക്ക ും സിവിലിയൻ ഓഫീസർക്കും വധശിക്ഷ നൽകാനും പാക്​ സൈന്യം ഉത്തരവിട്ടു. ലഫറ്റൻറ്​ ജനറൽ ജാവേദ്​ ഇഖ്​ബാലിനും ജീവപര്യന്തം തടവും വിരമിച്ച ബ്രിഗേഡിയർ രാജാ റിസ്​വാൻ, വസീം അക്രം എന്നിവർക്ക്​ വധശിക്ഷയുമാണ്​ വിധിച്ചിരിക്കുന്നത്​.

പാക്​ സൈനിക മേധാവി ജനറൽ ഖമർ ജാവേദ്​ ബജ്​വയുടെ നേതൃത്വത്തിൽ നടത്തിയ വിചാരണക്കൊടുവിലാണ്​ ശിക്ഷ വിധിച്ചത്​. രഹസ്യവിവരങ്ങൾ വിദേശ ഏജൻസിക്ക്​ ചോർത്തി കൊടുത്തുവെന്നതാണ്​ മൂന്ന്​ പേർക്കുമെതിരായ കുറ്റം. ലഫറ്റനൻറ്​ ജനറൽ ജാവേദ്​ ഇഖ്​ബാലിന്​ 14 വർഷം ജയിലിൽ കഴിയേണ്ടി വരും.

അതേസമയം, ശിക്ഷയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പാക്​ സൈന്യം പുറത്ത്​ വിട്ടിട്ടില്ല. കേസിൻെറ നടപടികൾ തുടങ്ങുന്നതിന്​ മുമ്പ്​ രണ്ട്​ സൈനികരും സർവീസിൽ നിന്ന്​ വിരമിച്ചോയെന്നതും വ്യക്​തമല്ല. സൈനികർക്കെതിരായ കേസുകൾ വിചാരണ ചെയ്യുന്നതിനായി പ്രത്യേക കോടതികളും സംവിധാനവും പാകിസ്​താനുണ്ട്​.

Tags:    
News Summary - Pakistan's Army General Given Life Sentence-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.