സദ്​ഗുരു താലിബാനിയെന്നു വിളിച്ച ബിലാൽ ഫോബ്​സ്​ ലിസ്​റ്റിൽ

ന്യൂഡൽഹി: 2019 ഏപ്രിലിൽ ലണ്ടൻ സ്​കൂൾ ഓഫ്​ ഇക്കണോമിക്​സിൽ നടന്ന ചടങ്ങിനിടെ സ്​ദ്​ഗുരു ജഗ്ഗി വാസുദേവ്​ താലിബാനി യെന്ന്​ വിളിച്ച പാക്കിസ്​താൻ വിദ്യാർഥി ബിലാൽ ബിൻ സാഖിബ്​ ഫോബ്​സിൻെറ ലിസ്​റ്റിലിടം പിടിച്ചു. സംഭവം വിവാദമായത ിനെത്തുടർന്ന്​ സദ്​ഗുരു പിന്നീട്​ ഖേദം പ്രകടിപ്പിച്ചിരുന്നു. തൻെറ സംഭാഷണത്തിൽ നിന്നും എഡിറ്റ്​ ചെയ്​ത ഭാഗങ്ങളെടുത്താണ്​ പ്രചരിപ്പിച്ചതെന്നായിരുന്നു സദ്​ഗുരുവിൻെറ വിശദീകരണം.

സംഭവം നടന്ന്​ ഒരു വർഷത്തിനുശേഷം ഫോബ്​സ്​ മാഗസിൻ പുറത്തിറക്കിയ ഏഷ്യയിലെ മികച്ച യുവ വ്യവസായികളിലൊരാളായാണ്​ ബിലാൽ ബിൻ സാഖിബിനെ തെരഞ്ഞെടുത്തിരിക്കുന്നത്​​. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 3500ഓളം നോമിനേഷനുകളിൽ നിന്നും തെ​​​​രഞ്ഞെടുത്ത 30 അംഗ ലിസ്​റ്റിലാണ്​ സാഖിബ്​ ഇടം പിടിച്ചത്​. സോഷ്യൽ എൻട്രപ്രണർ വിഭാഗത്തിലാണ്​ ബിലാൽ ഇടം പിടിച്ചിരിക്കുന്നത്​.

പാകിസ്​താനിലെ ജലക്ഷാമത്തിന്​ പരിഹാരങ്ങൾ ലക്ഷ്യമിടുന്ന സാമൂഹിക പദ്ധതിയായ തയബയുടെ സ്ഥാപരിലൊരാളാണ്​ ബിലാൽ. തയബയുടെ ‘H2O വീൽ’ സംരംഭം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ളം ചുമന്നുകൊണ്ടുപോകുന്നതിന്​ പകരം ചക്രരൂപത്തിലുള്ള പ്ലാസ്​റ്റിക്​ ടിന്നിൽ കൊണ്ടുപോകുന്ന ഈ പദ്ധതി പാകിസ്​താനിലെ ഗ്രാമവാസികൾക്ക്​ ഏറെ ഉപകാരപ്പെട്ടിരുന്നു. 40 ലിറ്റർ വരെ ഉൾ​െകാള്ളുന്നതാണ്​ ഒരു H2O വീൽ.

Tags:    
News Summary - Pakistani student, whom Sadhguru called 'Taliban', named in Forbes list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.