Posted On
date_range Updated On
date_range കാണാതായ ഇന്ത്യൻ പൗരനെ പാക് സൈന്യം തിരിച്ചെത്തിച്ചു
ജമ്മു: 15 മാസം മുമ്പ് കാണാതായ ഇന്ത്യൻ പൗരനെ പാക് സൈന്യം ഇന്ത്യക്ക് കൈമാറി. പൂഞ്ചിലെ കസ്ബ സ്വദേശി മുഹമ്മദ് ജാവേദ് എന്ന 37കാരനെയാണ് കൈമാറിയത്. 2020 ഡിസംബറിൽ കാണാതായ ഇയാളെ കണ്ടെത്താനോ കൂടുതൽ വിവരങ്ങൾ അറിയാനോ കഴിഞ്ഞിരുന്നില്ല. പാക് സൈന്യമാണ് മാനസിക വിഭ്രാന്തിയുള്ള ഇയാളെ അതിർത്തിയിൽനിന്ന് കണ്ടെത്തിയതായി ഇന്ത്യൻ സൈന്യത്തെ അറിയിച്ചത്.
ജാവേദിനെ കാണാതായ വിവരം ലോക്കൽ പൊലീസിൽനിന്ന് സൈന്യം ഉറപ്പാക്കിയിട്ടുണ്ട്. പൂഞ്ചിലെ ഛക്കാ ദാ ബാഗിൽ പൊലീസ് അധികൃതരുടെ സാന്നിധ്യത്തിലാണ് ഇന്ത്യൻ സൈന്യം ജാവേദിനെ ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.