Posted On
date_range Updated On
date_range വെടിനിർത്തൽ ലംഘിച്ച് വീണ്ടും പാകിസ്താൻ
ജമ്മു: കശ്മീരിൽ വീണ്ടും പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചു. പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണരേഖയിലാണ് വെടിവെപ്പും മോർട്ടാർ വർഷവും നടത്തിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഇന്ത്യൻ പോസ്റ്റുകളിലേക്ക് ആക്രമണം നടത്തിയതെന്ന് കരസേന വക്താവ് അറിയിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വക്താവ് പറഞ്ഞു. ദിഗ്വാർ മേഖലയിലെ കടുത്ത മോർട്ടാർ വർഷം പ്രേദശവാസികളെ ആശങ്കയിലാക്കി. ഇവിടെ കഴിഞ്ഞദിവസം നായ്ബ് സുബേദാറായ സനയായ്മ സോം കൊല്ലപ്പെട്ടിരുന്നു. രജൗരിയിലും പാകിസ്താൻ വെടിനിർത്തൽ ലംഘനം നടത്തി. ഇവിടെയും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞമാസം പൂഞ്ചിൽ നാലുവട്ടം പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.