പൂഞ്ചിൽ വീണ്ടും പാകിസ്​താ​െൻറ വെടിനിർത്തൽ ലംഘനം

പൂഞ്ച്​: ജമ്മുകശ്​മീരിലെ പൂഞ്ച് ജില്ലയിലെ മാൻകോട്ട്​ സെക്​ടറി​ലെ നിയന്ത്രണരേഖയിൽ പാകിസ്​താ​​​െൻറ വെടിനിർത്തൽ കരാർ ലംഘനം. രാവിലെ 6.30ഓടെയാണ്​ മേഖലയിൽ പാകിസ്​താൻ വെടിയുതിർക്കാൻ​ തുടങ്ങിയത്​. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു​. 

തിങ്കളാള്​ച രാവിലെ പൂഞ്ചിലെ ഖാരി കർമര മേഖലയിലെ നിയന്ത്രണരേഖയിൽ പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. കുപ്​വാര, ബാരാമുല്ല മേഖലകളിൽ പാകിസ്താൻ വെടിനിർത്തൽ ലംഘനം തുടരുകയാണ്. ഞായറാഴ്ച രാത്രി വെടിനിർത്തൽ ലംഘനമുണ്ടായതിനെ തുടർന്ന്​ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചിരുന്നു.

ഷോപിയാൻ ജില്ലയിൽ തിങ്കളാഴ്ച രാവിലെ സുരക്ഷാ സേനയും പൊലീസും ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിൽ നാല് ഭീകരരാണ്​ കൊല്ലപ്പെട്ടത്​. ഷോപിയാനിലെ തന്നെ റെബൻ മേഖലയിൽ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ വധിച്ചിരുന്നു.

Tags:    
News Summary - pakistan violates ceasefire in jammu kashmir poonch -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.