Posted On
date_range Updated On
date_range മാതാവിനെ ഇന്ത്യൻ ൈഹകമീഷണർ ശകാരിച്ചുവെന്ന് കുൽഭൂഷൺ
ഇസ്ലാമാബാദ്: പാകിസ്താനിൽ തടവിൽ കഴിയുന്ന കുൽഭൂഷൺ ജാദവിെൻറ പുതിയ വിഡിയോ പുറത്ത്. പാക് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട വിഡിയോയിൽ ജാദവ് പാകിസ്താന് നന്ദി പറയുന്നു. ഭാര്യയോടും മാതാവിനോടും പാകിസ്താൻ അധികൃതർ മാന്യമായി പെരുമാറി. എന്നാൽ ഇന്ത്യൻ ഹൈകമീഷണർ അവരെ തെൻറ മുന്നിൽ വച്ച് ശകാരിച്ചതായും ജാദവ് പറയുന്നു. ഭാര്യയും മാതാവും ഭയപ്പെട്ടതുപോെല തനിക്ക് തോന്നി.ഇരുവരെയും കാണാനായതിൽ താൻ സന്തോഷവാനാണ്. താൻ ഇപ്പോഴും ഇന്ത്യൻ നാവികോദ്യോഗസ്ഥനാണെന്നും വിഡിയോയിൽ ജാദവ് അവകാശപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.