Posted On
date_range Updated On
date_range പാക് ഷെല്ലാക്രമണം നടന്ന പൂഞ്ച് രാഹുൽ ഗാന്ധി ഇന്ന് സന്ദർശിക്കും; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണും
ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന് പിന്നാലെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കശ്മീർ സന്ദർശിക്കും.
പൂഞ്ച് ജില്ലയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പാകിസ്താന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്സിലൂടെ അറിയിച്ചു.
പാക് ഷെല്ലാക്രമണത്തിൽ പൂഞ്ചിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. പ്രദേശവാസികളുടെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. രജൗരിയിലും പാക് ഷെല്ലാക്രമണത്തില്‍ വലിയ നാശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.