Posted On
date_range Updated On
date_range പഞ്ചാബിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ സേന വധിച്ചു
തർ തരൻ: രാജ്യാന്തര അതിർത്തിയിൽ പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ അതിർത്തി രക്ഷാസേന വധിച്ചു. ഇന്ത്യ-പാക് അതിർത്തിയായ പഞ്ചാബിലെ തർ തരൻ പ്രദേശത്താണ് പാക് നുഴഞ്ഞുകയറ്റശ്രമം സേന പരാജയപ്പെടുത്തിയത്.
അതിർത്തി വഴി ഇന്ത്യൻ ഭൂപ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായി സേനയുടെ ശ്രദ്ധയിൽപ്പെട്ടെന്നും ഉടൻ തന്നെ പ്രതിരോധിക്കാനായി വെടിവെച്ചെന്നും ബി.എസ്.എഫ് അറിയിച്ചു. നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.