നിയന്ത്രണ രേഖ മറികടന്ന സൈനികനെ പാകിസ്​താൻ വിട്ടയച്ചു

ന്യൂഡൽഹി: നിയന്ത്രണരേഖ മുറിച്ചുകടന്ന ഇന്ത്യൻ സൈനികൻ ചന്തു ബാബുലാലിനെ പാകിസ്​താൻ വിട്ടയച്ചു. ഇന്ന്​ ഉച്ചക്ക്​ 2.30 ന്​ വാഗ അതിർത്തിയിൽവെച്ച്​ സൈനികനെ ഇന്ത്യക്ക്​ കൈമാറിയതായി പാക്​ വിദേശകാര്യ മന്ത്രാലയം പ്രസ്​താനവയിൽ അറിയിച്ചു.

രാഷ്​ട്രീയ റൈഫിൾസിലൈ സൈനികനായ ബാബുലാലിനെ നിയന്ത്രണരേഖ കടന്നതിന്​ കഴിഞ്ഞ സെപ്​റ്റംബറിലാണ്​ പാകിസ്​താ​ൻ പിടികൂടിയത്​. നിയന്ത്രണ രേഖ മറികടന്ന്​  പാക്​ അധീന കശ്​മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന്​  സൈന്യം പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ഇന്ത്യൻ സൈനികൻ പാക്​ പിടിയിലായെന്ന വാർത്തയും പുറത്തുവന്നത്​. എന്നാൽ രാഷ്​ട്രീയ റൈഫിൾസിലെ സൈനികനായ ചന്തുബാബുലാൽ മിന്നൽ ആക്രമണത്തിൽ പ​െങ്കടുത്തി​ട്ടില്ലെന്ന്​ ഇന്ത്യൻ സൈന്യം പിന്നീട്​ അറിയിച്ചു.

സൈനികൻ  ജോലി സമയത്ത്​ അബദ്ധത്തിൽ നിയന്ത്രണരേഖ മറികടക്കുകയായിരുന്നെന്ന്​ ​ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. ഇരു ഭാഗത്തുമുള്ള സൈനികരും സാധാരണക്കാരും അശ്രദ്ധമായി നിയന്ത്രണ രേഖ മുറിച്ചുകടക്കുന്നത്​ സ്വാഭാവികമാണെന്നും ഇങ്ങനെയുള്ളവരെ നിലവിലുള്ള നടപടിക്രമങ്ങൾ പാലിച്ച്​ തിരിച്ചയക്കാറുണ്ടെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു.

മാനുഷിക പരിഗണന നൽകിയും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായുമാണ്​ സൈനികനെ വിട്ടയക്കുന്നതെന്ന്​ പാകിസ്​താൻ പറഞ്ഞു.

Tags:    
News Summary - Pakistan Has Returned Soldier Chandu Chavan at Wagah Border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.