Posted On
date_range Updated On
date_range അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ഇന്ത്യ തിരിച്ചടിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ പാകിസ്താൻ സൈന്യം വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണ രേഖക്ക് സമീപം രാത്രി 11ഒാടുകൂടിയാണ് പാക് സൈന്യം പ്രകോപനം കൂടാതെ വെടിവെപ്പ് തുടങ്ങിയത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പൂഞ്ച്, ഷാഹ്പൂർ, കെർനി, സൗജെയ്ൻ, മെന്ദർ ജില്ലകളിലാണ് പാക് സൈന്യത്തിെൻറ വെടിവെപ്പ് നടന്നത്.
കഴിഞ്ഞ ദിവസം പാകിസ്താൻ നടത്തിയ വെടിവെപ്പിൽ ജനറൽ എഞ്ചിനീയറിംഗ് റിസർവ് ഫോഴ്സിലെ തൊഴിലാളി മരിക്കുകയും രണ്ട് ബി.എസ്.എം് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.