പൂഞ്ചിൽ വീണ്ടും പാക് വെടിവെപ്പും ഷെല്ലിങ്ങും; യുവതിക്ക് പരിക്കേറ്റു

പൂഞ്ച്: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാകിസ്താന്‍റെ വെടിനിർത്തൽ കരാർ ലംഘനം. പുലർച്ചെ ഒന്നരക്ക് പൂഞ്ച് ജില്ലയിലെ മാൻകോട്ട് സെക്ടറിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. പാക് ഷെല്ലിങ്ങിൽ യുവതിക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

ചെറിയ ആയുധങ്ങളും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ച് സിവിലിയൻ പ്രദേശങ്ങൾ ലക്ഷ്യമിട്ടാണ് പാകിസ്താൻ വെടിവെപ്പ് നടത്തിയത്. ഇതിന് പിന്നാലെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.

വെള്ളിയാഴ്ച മാത്രം മൂന്നു സെക്ടറുകളിലാണ് പാക് സേന വെടിനിർത്തൽ കരാർ ലംഘിച്ചത്. പൂഞ്ച് ജില്ലയിലെ ഷാഹ്പൂർ, കിർണി, കസ്ബ എന്നിവിടങ്ങളിലാണ് പ്രകോപനമില്ലാതെ ആക്രമണം നടത്തിയത്.

ഇരുരാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച 1999ലെ വെടിനിർത്തൽ കരാർ മറികടന്ന് ഈ വർഷം ആദ്യം മുതലാണ് പാക് സേന നിയന്ത്രണരേഖയിൽ ആക്രമണം തുടങ്ങിയത്. ഇതുവരെ 3190 വെടിനിർത്തൽ കരാർ ലംഘനങ്ങളുണ്ടായി. 24 സിവിലിയന്മാർ കൊല്ലപ്പെടുകയും 100ഒാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags:    
News Summary - Pak violates ceasefire in Jammu Kashmir's Poonch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.