Posted On
date_range Updated On
date_range തിരിച്ചടിയിൽ നിന്ന് പാകിസ്താൻ പാഠം പഠിക്കണം -എ.കെ ആൻറണി
ന്യൂഡൽഹി: ഇന്ത്യ നൽകിയ തിരിച്ചടിയിൽ നിന്ന് പാകിസ്താൻ പാഠം പഠിക്കണമെന്ന് എ.കെ ആൻറണി. പാക് സൈന്യത്തിന് ഇന് ത്യയുടെ ശക്തിയെ നേരിടാൻ ഒരിക്കലും സാധ്യമല്ലെന്നും ആൻറണി പറഞ്ഞു. ഇന്ത്യൻ സൈന്യം പാക് തീവ്രവാദ കേന്ദ്രങ്ങൾ തകർത്ത പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുമായി ഏറ്റുമുട്ടിയപ്പോഴെല്ലാം പരാജയം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് പാകിസ്താൻ ഒാർക്കണമെന്നും ആൻറണി കൂട്ടിച്ചേർത്തു. പാക് മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദി താവളങ്ങൾ ഇല്ലാതാക്കിയില്ലെങ്കിൽ ഇതിനേക്കാൾ വലുത് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ന് പുലർച്ചെയായിരുന്നു മിറാഷ് വിമാനങ്ങളുപയോഗിച്ച് ഇന്ത്യ പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങളെ ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.