പാക്​ തെരഞ്ഞെടുപ്പ്​: ഉഭയകക്ഷി ബന്ധത്തിൽ മാറ്റമുണ്ടാകില്ലെന്ന്​​ മണിശങ്കർ അയ്യർ

ന്യൂഡൽഹി: പാകിസ്​താനിൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ്​ ഇന്ത്യ-പാക് ബന്ധത്തിൽ​ യാതൊരു മാറ്റവും കൊണ്ടുവരില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ മണിശങ്കർ അയ്യർ. പാക്​ തെരഞ്ഞെടുപ്പിൽ ഇമ്രാ​ൻ ഖാന്‍റെ പാർട്ടി അധികാരത്തിലെത്തിയാലും നവാസ്​ ശെരീഫ്​ വിജയിച്ചാലും ഇന്ത്യ-പാക്​ ബന്ധത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. വരുന്ന ലോക്​സഭാ തെരഞ്ഞെടുപ്പിൽ മോദി തരംഗത്തെ മറികടന്നാൽ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുകയുള്ളൂയെന്നും മണി ശങ്കർ ചൂണ്ടിക്കാട്ടി. 

ജൂലൈ 25നാണ്​ പാകിസ്​താൻ നാഷണൽ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ്​ നടക്കുക. ഇമ്രാൻ ഖാ​​​​െൻറ നേതൃത്വത്തിലുള്ള തെഹ്​രീക്​ ഇ ഇൻസാഫ്​ പാർട്ടിയും നവാസ്​ ശെരീഫി​​​​െൻറ കുടുംബം നയിക്കുന്ന പാകിസ്​താൻ മുസ്​ലിം ലീഗുമാണ്​ പരസ്​പരം മത്സരിക്കുന്നത്​. 2013 തെരഞ്ഞെടുപ്പിൽ നവാസ്​ ശെരീഫ്​ വിഭാഗം 166 സീറ്റും പി.ടി.​െഎ 35 സീറ്റുമാണ്​ നേടിയത്​. എന്നാൽ, ഇത്തവണ പി.എം.എൽ-നവാസ്​ വിഭാഗത്തിന്​ തിരിച്ചടിയുണ്ടാകുമെന്നാണ്​ സൂചന. 

ശെരീഫി​​​​െൻറ മകൾ മറിയത്തെ പാക്​ സുപ്രീംകോടതി അയോഗ്യയാക്കിയതും മുംബൈ ഭീകരാക്രമണത്തി​​​​െൻറ സൂത്രധാരൻ ഹാഫിസ്​ സയ്യിദ് അല്ലാഹു അക്ബർ തെഹ് രീക് (എ.എ.ടി) എന്ന പാർട്ടിയുടെ ടിക്കറ്റിൽ 50ഒാളം സ്ഥാനാർഥികളെ നിർത്തുന്നതും മൗലാനാ ഖാദിം ഹുസൈൻ റിസ്​വിയുടെ പാർട്ടി സജീവമായതുമെല്ലാം പാകിസ്​താൻ മുസ്​ലിം ലീഗ്​-നവാസ്​ വിഭാഗത്തിന്​ തിരിച്ചടിയാകുമെന്നും മണിശങ്കർ അയ്യർ വിലയിരുത്തുന്നു. 

Tags:    
News Summary - Pak Elections Will Change Nothing For Pak Or India - By Mani Shankar Aiyar- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.