Posted On
date_range Updated On
date_range ബോജ്പുരി ഗായകൻ ഹിരലാൽ യാദവ് അന്തരിച്ചു
വാരാണസി: പ്രശസ്ത ബോജ്പുരി ഗായകനും പത്മശ്രി പുരസ്കാര ജേതാവുമായ ഹിരലാൽ യാദവ്(93) വാരാണസിയിൽ അന്തരിച്ചു. ഞായ റാഴ്ച രാവിലെയായിരുന്നു അന്ത്യം. പ്രണയ നഷ്ടം ആധാരമാക്കിയുള്ള ‘ബിർഹ’ വിഭാഗത്തിലുള്ള ബോജ്പുരി നാടോടി ഗായകനായിരുന്നു ഹിരലാൽ യാദവ്.
മാസങ്ങളോളമായി അസുഖ ബാധിതനായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഹിരലാൽ യാദവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
സംഗീത ലോകത്ത് നൽകിയ സംഭാവനകളെ മുൻനിർത്തി 2015ൽ യഷ് ഭാരതി പുരസ്കാരവും അദ്ദേഹത്തിന് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.