Posted On
date_range Updated On
date_range ചിദംബരം 13വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ
ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ ഡൽഹി കോടതി നവംബർ 13വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചിദംബരത്തെ ഒരു ദിവസം കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ കിട്ടണമെന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അപേക്ഷ പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാർ തള്ളി.
ചിദംബരത്തിന് ആവശ്യമായ മരുന്നുകളും വെസ്റ്റേൺ ശുചിമുറിയും സുരക്ഷയും പ്രത്യേക സെല്ലും അനുവദിക്കണമെന്ന് കോടതി തിഹാർ ജയിൽ അധികൃതർക്ക് നിർദേശം നൽകി. വീട്ടിൽനിന്നുള്ള ഭക്ഷണം ലഭ്യമാക്കാനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.