ഓക്സിജൻ സിലിണ്ടറുകൾ അനധികൃതമായി വിൽപന നടത്തിയ ജീവനക്കാരന് മർദനം; പ്ലാന്‍റ് ഉടമക്കെതിരെ കേസ്

ഇൻഡോർ: ഓക്സിജൻ സിലിണ്ടറുകൾ അനധികൃതമായി വിൽപന നടത്തിയ ജീവനക്കാരെ മർദിച്ച പ്ലാന്‍റ് ഉടമക്കെതിരെ കേസ്. വ്യാഴാഴ്ച രാത്രിയിലാണ് ജീവനക്കാരായ ചിരാഗ് വർമ, രാജ് വർമ എന്നിവരെ സ്വകാര്യ പ്ലാന്‍റ് ഉടമയും സംഘവും ക്രൂരമായി മർദിച്ചത്. ഒാഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ഉടമയും മകളും അടക്കമുള്ളവർ മർദിച്ചതെന്ന് ചിരാഗ് വർമ പൊലീസിന് മൊഴി നൽകി.

പ്ലാന്‍റിലെത്തിയപ്പോൾ ഓഫീസിലേക്ക് വരാൻ പറഞ്ഞു. അവിടെ ഉടമയും മകളും ഉൾപ്പെടെ നിരവധി ആളുകൾ ഉണ്ടായിരുന്നു. മുറിയിലെത്തിയപ്പോൾ മർദിക്കാൻ തുടങ്ങി. തുടർന്ന് മറ്റൊരു മുറിയിലേക്ക് കൊണ്ടു പോവുകയും ഐസിൽ നിർത്തി വീണ്ടും മർദിച്ചു. വായിൽ ഐസിനൊപ്പം മുളകുപൊടിയും നിറച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു മർദനമെന്നും ചിരാഗ് പറഞ്ഞു.

ഉടമയുടെ അനുമതിയില്ലാതെ 10 ഒാക്സിജൻ സിലിണ്ടറുകൾ ചിരാഗും രാജും ചേർന്ന് വിൽപന നടത്തിയെന്നാണ് ആരോപണം. നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന് ഇൻഡോർ എസ്.പി അശുതോഷ് ബാഗ്രി അറിയിച്ചു. അതിക്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഭാഗമല്ലെന്നും എസ്.പി കൂട്ടിച്ചേർത്തു.

Tags:    
News Summary - Oxygen plant owner in Indore booked for severely thrashing employees for selling cylinders illegally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.