ഇന്ത്യയിൽ കോവിഡ് ഓക്​സ്​ഫെഡ്​​ വാക്​സിന്​ ഉടൻ അനുമതി ലഭിച്ചേക്കും

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ വാക്​സിന്​ ഉടൻ അനുമതി ലഭിച്ചേക്കുമെന്ന്​ സൂചന. ഓക്​സ്​ഫെഡ് യൂനിവേഴ്​സിറ്റിയും മരുന്ന്​ നിർമാതാക്കളായ ആസ്​ട്ര സെനിക്കയും ചേർന്ന് നിർമിക്കുന്ന​ കോവി​ഷീൽഡ്​ വാക്​സിനാണ്​ അനുമതി നൽകുക​. അടുത്തായാഴ്ചയോടെ വാക്​സിനുള്ള അനുമതി ലഭിക്കുമെന്നാണ്​ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

പൂണെയിൽ നിന്നുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്​ കോവി​ഷീൽഡ്​ വാക്​സിൻ ഇന്ത്യയിൽ നിർമിക്കുന്നത്​.യു.കെയിലെ വിദ്​ധസമിതി ഓക്​സ്​​ഫെഡ് യുനിവേഴ്​സിറ്റിയുടെ​ വാക്​സിന്​ അംഗീകാരം നൽകിയാൽ ഉടൻ തന്നെ ഇന്ത്യയിലും ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന്​ പി.ടി.ഐ റിപ്പോർട്ട്​ ചെയ്യുന്നു.

അതേസമയം, ഭാരത്​ ബയോടെകിന്‍റെ കോവാക്​സിന്​ ഉടൻ അനുമതി ലഭിച്ചേക്കില്ല. വാക്​സിന്‍റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്​. ഇത്​ പൂർത്തിയാക്കിയതിന്​ ശേഷമാവും വാക്​സിന്​ അന്തിമ അംഗീകാരം ലഭിക്കുക.

ഫൈസറും ഇന്ത്യയിൽ വാക്​സിനുള്ള അംഗീകാരത്തിനായി അധികൃതരെ സമീപിച്ചിട്ടുണ്ട്​. യു.എസിലും യു.കെയിലും ഫൈസർ വാക്​സിന്​ അംഗീകാരം ലഭിച്ചിരുന്നു. പക്ഷേ ഫൈസർ വാക്​സിൻ സൂക്ഷിക്കാനുള്ള ​ശീതീകരണ സംവിധാനം രാജ്യത്തില്ലാത്തത്​ തിരിച്ചടിയാണ്​.

Tags:    
News Summary - Oxford's Covid-19 vaccine may be the first to get emergency use approval in India: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.