കോവിഡ്​ വാക്​സിൻ ജനുവരിയോടെ, ഡോസിന്​ വില 250 രൂപ -സിറം ഇൻസ്​റ്റിറ്റ്യൂട്ട്​

ന്യൂഡൽഹി: രാജ്യത്ത്​ ജനുവരിയിൽ കോവിഡ്​ വാക്​സിൻ ലഭ്യമാക്കുമെന്ന്​ സിറം ഇൻസ്​റ്റിറ്റ്യൂട്ട്​. നിയന്ത്രണ അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ ലൈസൻസിങ്ങിലേക്ക്​ കടക്കും. പരീക്ഷണം കഴിഞ്ഞതോടെ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകാൻ സാധ്യതയുണ്ട്​.

'ഇന്ത്യക്കാണ്​ പ്രഥമ പരിഗണന. ഇതിനോടകം 4 കോടി ​േഡാസ്​ വാക്​സിൻ നിർമിച്ചു കഴിഞ്ഞു. സർക്കാർ അനുമതി ലഭിച്ചാൽ 10 കോടി ഡോസ് വാക്സിൻ ജനുവരിയിൽ ലഭ്യമാക്കും. സർക്കാറിന്​ ഡോസിന് 250 രൂപ നിരക്കിലാണ് വിതരണം നടത്തുക' -​സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ സി.ഇ.ഒ അദാർ പൂനാവാല എൻ.ഡി.ടി.വിയോട്​ പറഞ്ഞു. ഒരുകോടി ആരോഗ്യ പ്രവർത്തകർക്കായിരിക്കും വാക്​സിൻ ആദ്യം ലഭ്യമാക്കുക.

വാക്​സിൻ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി സംസ്​ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നുണ്ട്​.

ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിച്ച 'കൊവിഷീൽഡ്' വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് നിർമാതാക്കൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബ്രിട്ടനിലും ബ്രസീലിലും നടന്ന വാക്സിൻ പരീക്ഷണത്തിലാണ് പാർശ്വഫലങ്ങളില്ലാതെ 90 ശതമാനത്തോളം ഫലപ്രാപ്തി കൈവരിച്ചത്.

ഓക്സ്ഫോഡ്- ആസ്ട്രസെനേക വാക്സിൻ ആദ്യം പകുതി ഡോസും ഒരുമാസത്തെ ഇടവേളയിൽ മുഴുവൻ ഡോസും നൽകിയപ്പോൾ 90 ശതമാനം വരെ വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തി. മറ്റൊരു ഡോസേജിൽ 62 ശതമാനം ഫലപ്രാപ്തിയും ലഭിച്ചു. 70 ശതമാനമാണ് ശരാശരി ഫലപ്രാപ്തിയെന്ന് നിർമാതാക്കൾ അറിയിച്ചു.

ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ പൂനയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫഡ് വാക്സിൻ പരീക്ഷണത്തിലെ രാജ്യത്തെ പങ്കാളി. ബിൽ ഗേറ്റ്സ് ഫൗണ്ടേഷന്‍റെയും ഗവി വാക്സിൻ സഖ്യത്തിന്‍റെയും പിന്തുണ ഇവർക്കുണ്ട്.

Tags:    
News Summary - Oxford vaccine may get India january says Serum Institute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.