Posted On
date_range Updated On
date_range എയിംസിലെ 110 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഡെറാഡൂൺ: വാക്സിൻ സ്വീകരിച്ച നൂറിലേറെ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലെ ഋഷികേശ് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 110 ഡോക്ടർമാരും, നഴ്സുമാരുമാണ് കോവിഡ് പോസിറ്റീവായത്.
എയിംസിലെ പി.ആർ.ഒ ഹരീഷ് തപില്യാൽ ആണ് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവിട്ടത്. മുഴുവൻ ജീവനക്കാരും വാക്സിൻ സീകരിച്ചിരുന്നു. കോവിഡ് രോഗികളുമായി ഇടപെഴകലാകാം രോഗ കാരണമെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ചീഫ് മെഡിക്കൽ സൂപ്രണ്ടൻറ് വിജയേഷ് ഭരദ്വാജിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.