ബെംഗളൂരു: കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ മുഴുവനാളുകള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണനയെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ. സുധാകര്‍.
കോവിഡ് സുരക്ഷാ നടപടികള്‍ അവഗണിക്കരുത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനെതിരെ വാക്സിനേഷന്‍ എടുത്തില്ളെങ്കില്‍ മൂന്നാമത്തെയോ നാലാമത്തെയോ തരംഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിനിടെ, കുട്ടികള്‍ക്കുള്ള വാക്സിന്‍ കണ്ടുപിടിക്കുന്നതിനായി പരീക്ഷണം നടക്കുന്നുണ്ട്. വരുന്ന ഒരു വര്‍ഷത്തേക്ക് മാസ്ക് ധരിക്കാനും ഒപ്പം, അനുയോജ്യമായ കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ നിലനിര്‍ത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ റെംഡിസിവിര്‍ മരുന്നുകള്‍ വിതരണം ചെയ്യന്നുണ്ട്. മരുന്ന് വിപണിയില്‍ ലഭ്യമായതിനാല്‍ നേരിട്ട് വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കറുത്ത ഫംഗസ് ബാധിതരായ 1,250 കേസുകള്‍ സംസ്ഥാനത്ത് ഉണ്ടെന്ന് അറിയിച്ച അദ്ദേഹം, കേന്ദ്ര മന്ത്രി ഡി വി സദാനന്ദ ഗൗഡ ബ്ളാക്ക് ഫംഗസ് മെഡിസിനായി എട്ടിലധികം കമ്പനികളുമായി ചര്‍ച്ച നടത്തി.
പൊസിറ്റീവിറ്റി നിരക്ക് 47 ശതമാനമായിരുന്നെങ്കിലും കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ഇത് 14 മുതല്‍ 15 ശതമാനമായി കുറഞ്ഞു. പല സംസ്ഥാനങ്ങളിലും ഇത് എട്ട്-ഒന്‍പത് ശതമാനമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.