ബാങ്ക് ലോക്കറിലെ ആഭരണങ്ങള്‍ കണ്ടുകെട്ടില്ലെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി: ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്ത് ആഭരണങ്ങള്‍ കണ്ടുകെട്ടുകയാണ് കേന്ദ്ര സര്‍ക്കാറിന്‍റെ അടുത്ത നീക്കമെന്ന പ്രചാരണം കിംവദന്തി മാത്രമാണെന്ന് ധന മന്ത്രാലയം. അത്തരമൊരു തീരുമാനം സ്വീകരിച്ചിട്ടില്ല. പറഞ്ഞു കേള്‍ക്കുന്നതെല്ലാം കെട്ടുകഥകളാണെന്നും ധന മന്ത്രാലയം ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.

പുതുതായി ഇറക്കിയ 2000 രൂപ നോട്ടുകൾ സുരക്ഷിതമാണ്. നോട്ടിലെ മഷി ഇളകുന്നുവെന്ന ആരോപണം വ്യാജമാണ്. കള്ള നോട്ടുകളില്‍ നിന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും വിധമാണ് പുതിയ നോട്ടിന്‍റെ രൂപകല്‍പനയെന്നും മന്ത്രാലയം വ്യക്തമാക്കി.

കള്ളപ്പണം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി അടുത്ത ഘട്ടത്തില്‍ ബാങ്ക് ലോക്കറുകളില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണവും വജ്രവും കണ്ടുക്കെട്ടുകയാണ് കേന്ദ്രസർക്കാറിന്‍റെ അടുത്ത തീരുമാനമെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇക്കാര്യമാണ് ധന മന്ത്രാലയം ഇപ്പോൾ നിഷേധിച്ചിട്ടുള്ളത്.

1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ നവംബർ എട്ടിനും ഒമ്പതിനും രാജ്യത്ത് വന്‍തോതില്‍ സ്വര്‍ണ വില്‍പന നടന്നുവെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ജ്വല്ലറികളിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

Tags:    
News Summary - ornaments in bank lockers not seized central finance ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.