Posted On
date_range Updated On
date_range ഹിമാചൽ മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ് ആശുപത്രിയിൽ
ഷിംല: നെഞ്ചുവേദനയെ തുടർന്ന് ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ദിര ഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പരിശോധനക്ക് വേണ്ടിയാണ് മുൻ മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും മെഡിക്കൽ സൂപ്രണ്ടന്‍റ് ഡോ. ജാനക് രാജ് മാധ്യമങ്ങളെ അറിയിച്ചു.
1983ലാണ് വീർഭദ്രസിങ് ആദ്യമായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായത്. മൂന്നു തവണ മുഖ്യമന്ത്രി പദവി അലങ്കരിച്ചിട്ടുണ്ട്. 2009 മുതൽ 2011 വരെ സ്റ്റീൽ മന്ത്രാലയത്തിന്‍റെ ചുമതല വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.