പ്രതിപക്ഷ പ്രതിഷേധം: ലോക്​സഭയും രാജ്യസഭയും നിർത്തിവെച്ചു

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്​ പാർലമെന്‍റിന്‍റെ ഇരു സഭകളും നിർത്തിവെച്ചു. ലോക്​സഭയും രാജ്യസഭയും ഉച്ചക്ക്​ 12 മണി വരെയാണ്​ നിർത്തിയത്​. പെഗസസ്​, കർഷക പ്രതിഷേധം, ഓക്​സിജൻ മരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ്​ പ്രതിപക്ഷ പ്രതിഷേധം ഉയർന്നത്​.

പാർലമെന്‍റിൽ കർഷകപ്രതിഷേധത്തിൽ കോൺഗ്രസ്​ എം.പി മണിചാം ടാഗോർ അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നൽകി. രാജ്യത്ത്​ ഓക്​സിജൻ അഭാവം മൂലം കോവിഡ്​ മരണം ഉണ്ടായിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദത്തിൽ സി.പി.ഐ എം.പി ബിനോയ്​ വിശ്വവും നോട്ടീസ്​ നൽകി.

അതേസമയം, പെഗസസ്​ വിഷയത്തിൽ കേന്ദ്രസർക്കാറിന്‍റെ മറുപടി ഇന്നുണ്ടാവും. ഉച്ചക്ക്​ രണ്ട്​ മണിക്ക്​ ഐ.ടി മന്ത്രി അശ്വിനി വൈഷ്​ണവാണ്​ മറുപടി നൽകുക.

Tags:    
News Summary - Opposition uproar in Lok Sabha, Rajya Sabha adjourned till 12 pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.