ബംഗളൂരുവിൽ പ്രതിപക്ഷ ​െഎക്യം


ബംഗളൂരു: കർണാടകയിൽ ജെ.ഡി.എസ്​^കോൺഗ്രസ്​ സഖ്യസർക്കാറി​​​െൻറ സത്യപ്രതിജ്ഞ ചടങ്ങ്​ പ്രതിപക്ഷ ​െഎക്യത്തിന്​ കൂടി വേദിയായി. ബി.ജെ.പിക്കെതിരായി നിലകൊള്ളുന്ന രാഷ്​ട്രീയപാർട്ടികളുടെ പ്രതിനിധികളെല്ലാം സത്യപ്രതിജ്ഞ ചടങ്ങിൽ പ​​െങ്കടുത്തു. കോൺഗ്രസിൽ നിന്ന്​ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സത്യപ്രതിജ്ഞ ചടങ്ങിൽ പ​െങ്കടുത്തു. ഇവരെ കൂടാതെ എസ്​.പിയുടെ അഖിലേഷ്​ യാദവ്​, ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി,  കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവ്​, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പിയുടെ ശരദ്​ പവാർ തുടങ്ങിയവരെല്ലാം ചടങ്ങിനെത്തി.

കർണാടകയിൽ കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യത്തിന്​ മുൻകൈ എടുക്കുന്നതിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾക്കും നിർണായക പങ്കുണ്ടായിരുന്നു. പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബി.എസ്​.പി നേതാവ്​ മായാവതിയും സഖ്യചർച്ചകളിൽ മുൻപന്തിയിലുണ്ടായിരുന്നു. വിശ്വാസ വോ​െട്ടടുപ്പിന്​ മുമ്പ്​ കോൺഗ്രസ്​-ജെ.ഡി.എസ്​ എം.എൽ.എമാരെ ചാക്കിട്ട്​ പിടിക്കാൻ ബി.ജെ.പി ശ്രമിച്ചപ്പോൾ ഇവരെ കർണാടകയിൽ നിന്ന്​ മാറ്റുന്നതിനായി ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉൾപ്പടെയുള്ളവർ സഹായവുമായി രംഗത്തെത്തിയിരുന്നു.

ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പുള്ള സെമി ഫൈനൽ എന്ന നിലയിൽ കർണാടകയിൽ നിന്ന്​ ബി.ജെ.പിയെ പുറതള്ളുക എന്ന ലക്ഷ്യത്തിലാണ്​ കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യത്തിനായി പ്രതിപക്ഷ പാർട്ടികൾ മുൻകൈ എടുത്തത്​. 

Tags:    
News Summary - Opposition party on karnataka oath ceremony-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.