പാർലമെന്റിന്റെ പ്രത്യേക സമ്മേളനം: അജണ്ട രണ്ടുപേർക്ക് മാത്രമേ അറിയൂവെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേന്ദ്രത്തെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ. സമ്മേളന അജണ്ട രണ്ടുപേർക്ക് മാത്രമേ അറിയൂ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

"ഇന്ന് സെപ്റ്റംബർ 13. പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം അഞ്ച് ദിവസം കഴിഞ്ഞ് ആരംഭിക്കും. ഒരാൾ ( ഒരുപക്ഷേ മറ്റേയാളും) ഒഴികെ ആർക്കും അജണ്ടയെക്കുറിച്ച് അറിവില്ല"- കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ കുറിച്ചു. സ്പെഷ്യൽ സെഷനുകളോ പ്രത്യേക സിറ്റിങ്ങുകളോ നടക്കുകയും അജണ്ട മുൻകൂട്ടി അറിയുകയും ചെയ്ത നിരവധി അവസരങ്ങളും ജയറാം രമേശ് വ്യക്തമാക്കി.

ടി.എം.സി രാജ്യസഭാ എം.പി ഡെറക് ഒബ്രിയനും വിമർശനവുമായി രംഗത്തെത്തി. പ്രത്യേക പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് രണ്ട് പ്രവൃത്തി ദിവസങ്ങൾ ബാക്കിയുണ്ട്. അജണ്ടയെക്കുറിച്ച് ഇതുവരെ ഒരു വാക്കും ഇല്ലെന്നും അത് രണ്ടുപേർക്ക് മാത്രമേ അറിയൂ. എന്നിട്ടും നമ്മൾ ഇപ്പോഴും സ്വയം ഒരു പാർലമെന്ററി ജനാധിപത്യം എന്ന് വിളിക്കുന്നു.- ഡെറക് ഒബ്രിയൻ എക്സിൽ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.