നോട്ട്​ പിൻവലിക്കൽ: പാർലമെൻറിനു മുന്നിൽ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലിൽ പ്രതിഷേധം ശക്​തമാക്കുന്നതി​െൻറ ഭാഗമായി ഇന്ന്​ പ്രതിപക്ഷ കക്ഷികൾ പാർലമെൻറിനു മുമ്പിൽ മാർച്ചും ധർണ്ണയും നടത്തും. ചൊവ്വാഴ്​ച ചേർന്ന വിവിധ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ്​ തീരുമാനം.

ബുധനാഴ്​ച രാവിലെ 9.45ന്​ പാർലമെൻറിലെ ഗാന്ധി പ്രതിമക്ക്​ മുമ്പിലാവും​ ധർണ്ണ നടത്തുക. ​കോൺഗ്രസ്​, ജനതാദൾ യുണൈറ്റഡ്​, സി.പി.എം, സി.പി.​െഎ, എൻ.സി.പി, രാഷ്​ട്രീയ ജനതാദൾ, തൃണമൂൽ കോൺഗ്രസ്​ തുടങ്ങിയ പാർട്ടികൾ പ്രതിഷേധത്തിൽ പ​െങ്കടുക്കുമെന്നാണ്​ അറിയുന്നത്​.

നോട്ട്​ പിൻവലിക്കലി​െൻറ ഫലമായി ജനങ്ങൾക്ക്​ വലിതോതിൽ ബുദ്ധിമുട്ടുണ്ടാവുകയും രാജ്യത്ത്​ ഇതുമൂലം നിരവധി പേർ മരിക്കുകയും ചെയ്​തതി​െൻറ പശ്​ചാത്തലത്തിലാണ്​ പ്രതിഷേധം ശക്​തമാക്കാൻ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചത്​. വിഷയത്തിൽ പ്രധാമന്ത്രി സഭയിലെത്തി വിശദീകരണം നൽകണമെന്നാണ്​ പ്രതിപക്ഷത്തി​െൻറ ആവശ്യം.

എന്നാൽ, നോട്ട്​ പിൻവലിക്കൽ തീരുമാനത്തിനു ശേഷം പ്രധാനമന്ത്രി ഇതുവരെയായും സഭയിലെത്തിയിട്ടില്ല. ഇതാണ്​ ഇപ്പോൾ സമരം ശക്​തമാക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്​.

Tags:    
News Summary - Opposition dharna in Parliament today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.