ഓപറേഷൻ സിന്ദൂർ: 300 മലയാളി വിദ്യാർഥികൾ ഡൽഹിയിലെത്തി

ന്യഡൽഹി: ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂനിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന മുന്നൂറോളം വിദ്യാർഥികൾ ഡൽഹിയിലെത്തി. കേരള ഹൗസിലും സുർജിത് ഭവനിലുമായാണ് വിദ്യാർഥികൾ കഴിയുന്നത്.

ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര -സംസ്ഥാന യൂനിവേഴ്സിറ്റികളിൽ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലർച്ചയുമായാണ് വിദ്യാർഥികൾ എത്തിയത്. ഇതിൽ 75 പേർ കേരള ഹൗസിലാണ് എത്തിയത്.

ചാ​ന​ലു​ക​ളി​​ലെ ആ​ശ​ങ്ക പ​ര​ത്തു​ന്ന വാ​ർ​ത്ത​ക​ൾ ക​ണ്ട് വീ​ട്ടു​കാ​ർ ഭ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് വീ​ട്ടി​ൽ എ​ത്താ​നാ​ണ് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ​രീ​ക്ഷ ഓ​ൺ​ലൈ​നാ​യി ന​ട​ത്താ​മെ​ന്ന് മി​ക്ക സ്ഥാ​പ​ന​ങ്ങ​ളും അ​റി​യി​ച്ച​തോ​ടെ കാ​മ്പ​സി​ൽ ത​ങ്ങി​യി​രു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ജ​ല​ന്ദ​ർ ല​വ്‍ലി യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. പ്ര​യാ​സ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ​രീ​ക്ഷ മാ​റ്റി​വെ​ച്ച​തി​നാ​ൽ നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്നും ച​ണ്ഡി​ഗ​ഢി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

​​ജ​മ്മു​വി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് റെ​യി​ൽ​വേ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ത്യേ​ക ട്രെ​യി​ൻ അ​നു​വ​ദി​ച്ചി​രു​ന്നു. ജ​മ്മു കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 45 വി​ദ്യാ​ർ​ഥി​ക​ൾ ഈ ​ട്രെ​യി​നി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഡ​ൽ​ഹി​യി​ലെ​ത്തി.

കേ​ര​ള​ഹൗ​സ്, സു​ർ​ജി​ത് ഭ​വ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ഒ​രു​ക്കി. ജോ​ൺ ​ബ്രി​ട്ടാ​സ് എം.​പി, സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി എ​ന്നി​വ​ർ കേ​ര​ള ഹൗ​സി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​സാ​രി​ച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വിമാനങ്ങളിലും ട്രെയിനികളിലുമായി ഇന്നും പുലർച്ചയുമായി നാട്ടിലേക്ക് തിരിക്കും. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നത്.


അഡീഷണൽ റെസിഡൻറ് കമീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ കൺട്രോളർ എ.എസ് ഹരികുമാർ, ലെയ്സൺ ഓഫിസർ രാഹുൽ കെ. ജെയ്സ്വാർ, നോർക്ക ഡെവലപ്മെൻറ് ഓഫിസർ ജെ. ഷാജിമോൻ, പി.ഡബ്ല്യു.ഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ബി. ബൈജു, അസിസ്റ്റൻറ് എൻജിനീയർമാരായ എൻ. ശ്രീഗേഷ്, സി. മുനവർ ജുമാൻ, ടൂറിസം ഇൻഫർമേഷൻ ഓഫിസർ കെ. സുനിൽകുമാർ, കെ.എസ്.ഇ.ബി റെസിഡൻറ് എൻജിനീയർ ഡെന്നീസ് രാജൻ, ഐ ആൻഡ് പി.ആർ ഡി അസിസ്റ്റന്റ് എഡിറ്റർ രതീഷ് ജോൺ, അസി. ലെയ്സൺ ഓഫിസർമാരായ ടി.ഒ. ജിതിൻ രാജ്, പി.ആർ. വിഷ്ണുരാജ്, എസ്. സച്ചിൻ, ജയരാജ് നായർ, ആർ. അതുൽ കൃഷ്ണൻ എന്നിവരെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു.

കൺട്രോൾ റൂം ഹെൽപ് ലൈൻ നമ്പർ. 01123747079.

Full View

Tags:    
News Summary - Operation Sindoor: 300 Malayali students arrive in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.