അവസാന നിമിഷം വരെ രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കാൻ ശ്രമിച്ചെന്ന് ഗെഹ്ലോട്ട്

ന്യൂഡൽഹി: അവസാനനിമിഷം വരെ രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കാൻ ശ്രമിച്ചതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നരേന്ദ്ര മോദിക്കും ബി.ജെ.പി സർക്കാറിനും വെല്ലുവിളിയുയർത്താൻ രാഹുൽ ഗാന്ധിക്കു മാത്രമെ സാധിക്കൂ, അതുകൊണ്ടാണ് അദ്ദേഹത്തെ അധ്യക്ഷനാക്കാൻ ശ്രമിച്ചതെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നരേന്ദ്ര മോദിക്കും ബി.ജെ.പി സർക്കാറിനുമെതിരെ വെല്ലുവിളിയുയർത്താൻ രാഹുൽ ഗാന്ധിക്ക് മാത്രമേ കഴിയൂ എന്നതിനാൽ അവസാനം നിമിഷം വരെ അദ്ദേഹത്തെ കോൺഗ്രസ് അധ്യക്ഷനാക്കാൻ ശ്രമിച്ചിരുന്നു. ഇന്ന് ഒരു പുതിയ തുടക്കമാണ്. മല്ലികാർജുൻജിയെ ഞങ്ങൾ അഭിനന്ദിക്കുന്നു.'-ഗെഹ്ലോട്ട് പറഞ്ഞു.

അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള അനുഭവ സമ്പത്ത് ഗാർഖെക്കുണ്ടെന്നും തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞിരുന്നു. ശശി തരൂർ വരേണ്യവർഗത്തിൽപ്പെട്ട ആളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഗാർഖെ ചുമതലയേറ്റു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തെരഞ്ഞെടുപ്പിൽ ജയിച്ചതിന്‍റെ സർട്ടിഫിക്കറ്റ് അദ്ദേഹത്തിന് കൈമാറി. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാർഖെക്ക് 7,894 വോട്ടാണ് ലഭിച്ചത്. ശശി തൂരിന് 1072 വോട്ടും ലഭിച്ചു. 

Tags:    
News Summary - Only Rahul Can Take On PM Modi, Says Ashok Gehlot As M Kharge Takes Charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.