തഹാവൂര്‍ റാണയെ പാർപ്പിച്ച സെല്ലിലേക്ക് പ്രവേശനം 12 പേര്‍ക്ക് മാത്രം

ന്യൂഡല്‍ഹി: യു.എസിൽനിന്ന് രാജ്യത്തെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാകിസ്താന്‍ വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണയെ ചോദ്യം ചെയ്യുക പന്ത്രണ്ടംഗ എൻ.ഐ.എ സംഘം. അതീവ സുരക്ഷയാണ് ജയിലിൽ റാണക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എൻ.ഐ.എ മേധാവി, രണ്ട് ഐ.ജിമാര്‍, ഒരു ഡി.ഐ.ജി, ഒരു എസ്.പി എന്നിവർ ഉള്‍പ്പടെ 12 അംഗങ്ങളാണ് ചോദ്യം ചെയ്യുന്ന ഉന്നതതല സംഘത്തിലുള്ളത്. ഇവര്‍ക്ക് മാത്രമേ റാണയെ പാര്‍പ്പിക്കുന്ന സെല്ലിലേക്ക് പ്രവേശനമുള്ളു. എൻ.ഐ.എ മേധാവി സദാനന്ദ് ദാതേ, ഐ.ജി ആശിഷ് ബത്ര, ഡി.ഐ.ജി ജയ റോയ് എന്നിവര്‍ സംഘത്തിൽ ഉള്‍പ്പെടുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

മറ്റാര്‍ക്കെങ്കിലും റാണയെ സന്ദര്‍ശിക്കണമെങ്കില്‍ മുന്‍കൂട്ടി അനുമതി ആവശ്യമാണ്. എൻ.ഐ.എ മേധാവിയായ സദാനന്ദ് ദാതേ 1990 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2008ലെ മുംബൈ ഭീകരാക്രമണ സൂത്രധാരന്‍മാരായ അജ്മല്‍ കസബിനെയും ഇസ്മയലിനെയും നേരിട്ട ഉദ്യോഗസ്ഥന്‍ കൂടിയാണ്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6.30നാ​ണ് റാണയെയും വഹിച്ച് യു.​എ​സി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട പ്ര​ത്യേ​ക വി​മാ​നം ഡ​ൽ​ഹി പാ​ല​ത്തെ സൈ​നി​ക വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. റാ​ണ​യെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. 2008ലെ ​​മും​​ബൈ ഭീ​​ക​​രാ​​ക്ര​​മ​​ണ കേ​​സ് പ്ര​​തി​ ത​ഹാ​വു​ർ റാ​ണ​യെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച് എൻ.ഐ.എ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. കനത്ത സുരക്ഷയിൽ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് റാണയെ പ്രത്യേക എൻ.ഐ.എ കോടതിയിലെത്തിച്ചത്. റാണക്ക് വേണ്ടി ഡൽഹി ലീ​ഗൽ സർവീസ് അതോറിറ്റി അഭിഭാഷകനെ നിശ്ചയിച്ചിട്ടുണ്ട്. 

Tags:    
News Summary - Only 12 people are allowed to enter the cell where Tahavor Rana was kept.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.