ബംഗളൂരു: വിലയിൽ സെഞ്ച്വറി കടന്ന ഉള്ളിക്കിപ്പോൾ എവിടെയും രക്ഷയില്ല. കള്ളൻമാർ അതിന് ചുറ്റുമാണിപ്പോൾ. ഉള്ളി കൃഷിയുള്ള വടക്കൻ കർണാടകയിൽ നിന്നും മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ നിന്നും ഉള്ളി മോഷണത്തിെൻറ വാർത്തകൾ പുറത്തുവരുന്നു.
വടക്കൻ കർണാടകയിലെ ഗദഗ് ജില്ലയിലെ ഗജേന്ദ്രഗാദ്, റോൺ തുടങ്ങിയ താലൂക്കുകളിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ നാലു ഉള്ളി മോഷണ കേസുകളുണ്ടായി. ഗജേന്ദ്രഗാദിലെ കൽക്കയ്യ പ്രഭുസ്വാമിയുടെ 40 ചാക്കു ഉള്ളിയാണ് പുലർച്ച മോഷണം പോയത്. ഗദഗിലെ മറ്റൊരു കർഷകനായ മുത്തപ്പ യാവഗലിെൻറകൃഷിയിടത്തിൽ നിന്ന് മുഴവൻ ഉള്ളിയും മോഷ്ടാക്കൾ ഒറ്റരാത്രികൊണ്ട് പറിച്ചെടുത്തു കൊണ്ടുപോയി.
80,000 രൂപയുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായത്. കൃഷിയിടത്തിന് സമീപത്തെ റോഡരികിൽ ചാക്കുകളിലാക്കി ഉണക്കാനിട്ട ഉള്ളികളും വ്യാപകമായി മോഷണം പോകുന്നുണ്ട്. ഉത്തരേന്ത്യയിൽ നിന്നും നിരവധി ഉള്ളിമോഷണ വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.