ലക്നോ: ഉത്തർപ്രദേശിൽ ഒരു വയസുകാരിയെ പീഡിപ്പിച്ച 50കാരൻ അറസ്റ്റിൽ. നൻപാറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് സൂപ്രണ്ട് വൃന്ദ ശുക്ല മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പെൺകുട്ടിയെ ആദ്യം ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും, ശിശുരോഗ വിദഗ്ധരുടെ സമഗ്രമായ പരിശോധനയ്ക്കായി ലക്നോവിലേക്ക് റഫർ ചെയ്തുവെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.